കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന പ്രായമായവര്‍ക്ക് മുന്നറിയിപ്പ്

തീര്‍ത്ഥാടന പ്രദേശങ്ങളില്‍ ഓക്‌സിജന്റെ അഭാവം നേരിടുന്നതിനാല്‍ പ്രായമായവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.

ന്യൂഡല്‍ഹി: കേദര്‍നാഥിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്ന
പ്രായമായവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം. തീര്‍ത്ഥാടന പ്രദേശങ്ങളില്‍ ഓക്‌സിജന്റെ അഭാവം നേരിടുന്നതിനാല്‍ പ്രായമായവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.

ഈ സീസണില്‍ ഓക്‌സിജന്‍ കുറവിനെ തുടര്‍ന്ന് ഏഴ് ദിവസത്തിനുള്ളില്‍ പത്ത് പേര്‍ മരിച്ചിരുന്നു. പ്രായമായവര്‍ കേദാര്‍നാഥ് സന്ദര്‍ശിക്കുന്നതിനെതിരെ ഡോക്ടര്‍മാരും മുന്നറിയിപ്പ് തന്നിട്ടുണ്ട്. ആരോഗ്യപ്രശ്‌നമുള്ളവര്‍ക്ക് കേദാര്‍നാഥിലെ അവസ്ഥ സുഖകരമല്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

തീര്‍ത്ഥാടന പ്രദേശങ്ങളില്‍ ഈ വര്‍ഷം കനത്ത മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഞായറാഴ്ച രാവിലെയാണ് 65 കാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഈ വ്യാഴാഴ്ച രാജസ്ഥാനില്‍ നിന്നെത്തിയ രണ്ട് സ്ത്രീകളും അസുഖബാധിതരായി. ഇരുവരും 60 വയസ് കഴിഞ്ഞവരാണ്.

Exit mobile version