കേദാര്‍നാഥ് ക്ഷേത്രം തുറന്നു; ആദ്യ പൂജ നരേന്ദ്ര മോഡിയ്ക്ക് വേണ്ടി

ന്യൂഡല്‍ഹി: ശൈത്യകാല അടച്ചിടലിന് ശേഷം ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം തുറന്നു. ഇന്ന് രാവിലെ ആറരയോടെയാണ് പ്രത്യേക പൂജയോടെ ക്ഷേത്ര നട തുറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വേണ്ടിയുള്ളതായിരുന്നു ഇന്നത്തെ ആദ്യ പൂജ. കാലാവസ്ഥ പ്രതികൂലമായിട്ടും ഏകദേശം 10,000 തീര്‍ത്ഥാടകര്‍ നടതുറപ്പ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.

ചാര്‍ധാം യാത്ര തീര്‍ത്ഥാടകര്‍ക്ക് അനായാസമാക്കുന്നതിനായി ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉത്തരകാശി ജില്ലയിലെ ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു.

വ്യാഴാഴ്ച ബദരിനാഥ് ക്ഷേത്രവും തുറക്കും. ചാര്‍ധാം തീര്‍ത്ഥാടനം സുരക്ഷിതവും ആയാസരഹിതവുമാക്കുന്നതിന് വേണ്ടുന്നതെല്ലാം ചെയ്യും. വിവിധ സന്നദ്ധ സംഘടനകള്‍ അവരുടെ സേവനവും സഹകരണവും ഉറപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version