കോണ്‍ഗ്രസിന് വോട്ട് ചെയ്തു; ബിജെപിക്കാരനായ സഹോദരന്‍ യുവാവിനെ വെടിവെച്ചു

ഈ പ്രദേശത്ത് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു

ചണ്ഡിഖണ്ഡ്: തെരഞ്ഞൈടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തതില്‍ പ്രകോപിതനായ യുവാവ് സഹോദരനെ വെടിവെച്ചു. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ ധര്‍മേന്ദര്‍ സിലാനിയാണ് കസിന്‍ സഹോദരനായ രാജയ്ക്ക് നേരെ വെടിയുതിര്‍ത്തത്.

പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. ഹരിയാന സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ ധര്‍മേന്ദര്‍ സിലാനി രാജയോട് ബിജെപിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു.

ഇതില്‍ പ്രകോപിതനായ ധര്‍മേന്ദര്‍ രാജയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം തടുക്കാന്‍ ശ്രമിച്ച രാജയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഈ പ്രദേശത്ത് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

Exit mobile version