വെറുപ്പ് കൊണ്ട് മോഡിയെ തോല്‍പ്പിക്കാനാവില്ല; സ്‌നേഹം കൊണ്ട് മാത്രമേ അദ്ദേഹത്തെ പരാജയപ്പെടുത്താനാവൂ! അതാണ് തന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി

തന്റെ കുടുംബത്തെ പോലും വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വെറുപ്പില്ലെന്നും, വെറുപ്പ് കൊണ്ട് മോഡിയെ തോല്‍പ്പിക്കാനാവില്ലെന്നും ചേര്‍ത്ത് പിടിച്ചുള്ള സ്‌നേഹം കൊണ്ട് മാത്രമേ അദ്ദേഹത്തെ പരാജയപ്പെടുത്താനാവുകയുള്ളുവെന്നും രാഹുല്‍ പറഞ്ഞു.

ഷാജാപൂര്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും രൂക്ഷമായി വിമര്‍ച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോഡി സമ്പൂര്‍ണ പരാജയമാണെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് രാഹുല്‍. ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്ന് കാട്ടിത്തന്നത് അദ്ദേഹമാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പ്രസംഗിക്കുകയും പ്രതികരണങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് പ്രധാനമന്ത്രി ജോലിയെന്നാണ് മോഡി കരുതുന്നത്. പക്ഷേ, ആ ജോലി നയപരമായ ചിന്തയുടേത് കൂടിയാണ്. ജോലിയില്‍ ആ നയം അദ്ദേഹത്തിനില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

തന്റെ കുടുംബത്തെ പോലും വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വെറുപ്പില്ലെന്നും, വെറുപ്പ് കൊണ്ട് മോഡിയെ തോല്‍പ്പിക്കാനാവില്ലെന്നും ചേര്‍ത്ത് പിടിച്ചുള്ള സ്‌നേഹം കൊണ്ട് മാത്രമേ അദ്ദേഹത്തെ പരാജയപ്പെടുത്താനാവുകയുള്ളുവെന്നും രാഹുല്‍ പറഞ്ഞു.

തന്റെ അച്ഛന്‍, മുത്തശ്ശന്‍, മുത്തശ്ശി എന്നിവരെയെല്ലാം പ്രധാനമന്ത്രി ആക്രമിക്കുന്നുണ്ട്. താങ്കള്‍ ഒരു പ്രധാനമന്ത്രിയാണ്. അതിനാല്‍ രാജ്യം മുഴുവന്‍ പിന്നിലുണ്ട്. വെറുപ്പില്‍ നിന്ന് മോചിതനാവുക, അതു മാത്രമേ താങ്കള്‍ക്ക് ഗുണം ചെയ്യുകയുള്ളുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് മണിക്കൂര്‍ മാത്രമേ ഉറങ്ങുകയുള്ളുവെന്നും ബാക്കി 21 മണിക്കൂറുകള്‍ രാജ്യത്തിനായി ഉണര്‍ന്നിരിക്കുകയാണെന്നുമുള്ള മോഡിയുടെ അവകാശവാദത്തെയും രാഹുല്‍ ചോദ്യം ചെയ്തു. അഴിമതിയെപ്പറ്റി ഒരുപാട് ചിന്തിക്കാന്‍ സമയം ലഭിച്ചിട്ടും ഒരുവാക്ക് പോലും മിണ്ടുന്നില്ല. അത്രയും സമയം ഉണര്‍ന്നിരിന്നിട്ടും കര്‍ഷകരുടെ, യുവസമൂഹത്തിന്‍,റെ വ്യാപാരികളുടെ, സ്ത്രീകളുടെ തുടങ്ങിയവരുടെ കാര്യത്തിനൊന്നും സമയമില്ല. 2014ല്‍ ജനങ്ങളോട് പറഞ്ഞ 15 ലക്ഷം അക്കൗണ്ടില്‍ ഇട്ട് തരാനും മോഡിക്ക് സമയമില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Exit mobile version