തോക്കു വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രമുഖ നടന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍ ; രണ്ടുതോക്കുകളും 16 വെടിയുണ്ടകളും പിടിച്ചെടുത്തു

ബംഗളൂരു: അനധികൃതമായി തോക്കു വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കന്നഡ നടന്‍ ജഗദീഷ് ഹോസമത(ജാഗ്വര്‍ ജഗ്ഗു) ഉള്‍പ്പെടെ നാലുപേരെ അറസ്സ്റ്റ് ചെയ്തു. വ്യവസായിക്ക് ആയുധം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ സെന്‍ട്രല്‍ കൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഇവരില്‍നിന്ന് രണ്ടുതോക്കുകളും 16 വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. ജഗദീഷ് ഹോസ്മതയുടെ കൂടാതെ മുഹമ്മദ് നിസാം(25), സതീഷ് കുമാര്‍(44), സയിദ് സമീര്‍ അഹമ്മദ്(32) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

‘സര്‍ക്കാര്‍’ എന്ന സിനിമയില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തയാളാണ് ജഗദീഷ് ഹോസമതയാണ്. ആയുധം വാങ്ങാമെന്നേറ്റ വ്യവസായി പോലീസിന് നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്.

Exit mobile version