രാജീവ് ഗാന്ധിയെ കുറിച്ച് നിങ്ങള്‍ക്ക് പറയാം, അതിനോടൊപ്പം റാഫേലിനെ കുറിച്ചും നിങ്ങള്‍ സംസാരിക്കണം; മോഡിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍

ഐഎന്‍എസ് വിരാടിനെ പേഴ്സണല്‍ ടാക്സിയായി രാജീവ് ഗാന്ധി ഉപയോഗിച്ചെന്ന മോഡിയുടെ പ്രസ്താവനക്കെതിരെയും കോണ്‍ഗ്രസ് രംഗത്തെത്തി.

ന്യൂഡല്‍ഹി: വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയെ കുറിച്ച് നിങ്ങള്‍ക്ക് പറയാം എന്നാല്‍ അതിനൊപ്പം റാഫേലിനെ കുറിച്ച് കൂടി സംസാരിക്കണമെന്ന് മോഡിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഐഎന്‍എസ് വിരാടിനെ പേഴ്സണല്‍ ടാക്സിയായി രാജീവ് ഗാന്ധി ഉപയോഗിച്ചെന്ന മോഡിയുടെ പ്രസ്താവനക്കെതിരെയും കോണ്‍ഗ്രസ് രംഗത്തെത്തി. തുടര്‍ച്ചയായി കള്ളം പറയുന്ന ആളാണ് മോഡിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

അതേസമയം, ന്യായ് പദ്ധതി പ്രകാരമുള്ള തുക സാധാരണക്കാരന് ലഭിക്കുമെന്നും അത് കോണ്‍ഗ്രസിന്റെ വാഗ്ദാനമാണെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ക്ക് ആ തുക ലഭിക്കില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ഇന്ത്യയെ കൊള്ളയടിച്ച് കടന്നുകളഞ്ഞവരുടെ പോക്കറ്റില്‍ നിന്നും ആ തുകയെടുത്ത് പാവപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

Exit mobile version