ട്രെയിന്‍ ആറ് മണിക്കൂര്‍ വൈകി; നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാതെ 500ഓളം വിദ്യാര്‍ത്ഥികള്‍, അനാസ്ഥയില്‍ തകര്‍ന്നടിഞ്ഞത് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍

ഉച്ചയ്ക്ക് 1.30ന് മുന്‍പ് പരീക്ഷാ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട് വിദ്യാര്‍ത്ഥികള്‍ എത്തിയതാകട്ടെ 2.30നും ആയി പോയി.

ബംഗളൂരു: കര്‍ണാടകയില്‍ ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത് 500ഓളം വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍. നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ട്രെയിനില്‍ നിന്നും പണി കിട്ടയത്. ഒന്നും രണ്ടും മണിക്കൂര്‍ അല്ല നീണ്ട ആറ് മണിക്കൂറോളം ആണ് ട്രെയിന്‍ വൈകിയത്. ഉത്തര കര്‍ണാടകയില്‍ നിന്ന് ബംഗളൂരുവിലേക്ക് വന്ന ഹംപി എക്സ്പ്രസ്-1651 ആണ് വൈകിയത്.

ഇതോടെ ഉച്ചയ്ക്ക് 1.30ന് മുന്‍പ് പരീക്ഷാ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട വിദ്യാര്‍ത്ഥികള്‍ എത്തിയതാകട്ടെ 2.30നും ആയി പോയി. ട്രെയിന്‍ വൈകുന്നുവെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിന് സന്ദേശം അയച്ചിരുന്നു. പരീക്ഷയ്ക്ക് ഇരിക്കാന്‍ അനുവദിക്കമെന്നായിരുന്നു ആവശ്യം. സമയനിഷ്ഠ പാലിക്കുന്നതില്‍ പരാജയപ്പെട്ട റെയില്‍വേയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ട്രെയിന്‍ വൈകിയോടുന്ന വിവരം നേരത്തെ അറിയിച്ചിരുന്നതാണെന്നും ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറില്‍ ഇക്കാര്യം കാണിച്ച് സന്ദേശം അറയച്ചിരുന്നതാണെന്നും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പിആര്‍ഒ ഇ വിജയ പറഞ്ഞു. ഗുന്ദ്കലില്‍ അറ്റകുറ്റപ്പണി നടക്കുന്നതിലാണ് ട്രെയിന്‍ വൈകിയതെന്നും റെയില്‍വേ വ്യക്തമാക്കി.

Exit mobile version