അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് മായാവതി

കോണ്‍ഗ്രസുമായി ബിഎസ്പിക്ക് സഖ്യമില്ല എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താനായി അമേഠിയിലും റായിബറേലിയും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് മായാവതി പറഞ്ഞു

ലഖ്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് ബിഎസ്പി പ്രവര്‍ത്തകരോട് മായാവതി. അതേസമയം ബിജെപിയും കോണ്‍ഗ്രസും ബിഎസ്പിക്ക് ഒരുപോലെയാണെന്നും മായാവതി വ്യക്തമാക്കി.

കോണ്‍ഗ്രസുമായി ബിഎസ്പിക്ക് സഖ്യമില്ല എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താനായി അമേഠിയിലും റായിബറേലിയും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് മായാവതി പറഞ്ഞു. നാലാംഘട്ട തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്കാണെന്നും ഇത് ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ടെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

റായ്ബറേലിയിലെ എസ്പി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്തതിന് ശേഷം എസ്പിയും കോണ്‍ഗ്രസും മായാവതിയെ വഞ്ചിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മായവതി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version