കര്‍ഷക ദുരിതങ്ങളെക്കുറിച്ച് ഉത്തരമില്ലാത്തതിനാലാണ് മോഡി രാഹുലിനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നത്; രണ്‍ദീപ് സുര്‍ജേവാല

ന്യൂഡല്‍ഹി; കര്‍ഷക ദുരിതങ്ങളെ കുറിച്ച് മോഡിക്ക് ഉത്തരമില്ലാത്തതിനാലാണ് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനായി രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിക്കുന്ന പരാതിയില്‍ ആഭ്യന്തര വകുപ്പ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു സുര്‍ജേവാല.

‘ലോകത്തിന് മുഴുവന്‍ അറിയാം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പൗരനാണെന്ന്. മോഡിക്ക് രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ചും, കര്‍ഷക ദുരിതങ്ങളെ കുറിച്ചും, മറുപടി പറയാന്‍ ഇല്ലാത്തതിനാല്‍, രാജ്യത്തിന്റെ ശ്രദ്ധതിരിച്ചു വിടുന്നതിനായിട്ടാണ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നത്.- രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

ബ്രിട്ടീഷ് പൗരത്വ പരാതിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് നോട്ടീസ് അയച്ചിരുന്നു. പതിനഞ്ച് ദിവസത്തിനകം രാഹുല്‍ മറുപടി നല്‍കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് നടപടി.

Exit mobile version