വാരാണസിയില്‍ പത്രികാ സമര്‍പ്പണത്തിന് പണമെറിഞ്ഞ് ആളെ കൂട്ടി പ്രധാനമന്ത്രി;’മോഡി പ്രഭാവം’ നിലനിര്‍ത്താന്‍ പൊടിച്ചത് പത്ത് കോടി, റിപ്പോര്‍ട്ട് പുറത്ത്

വാരാണസി: ലോകസഭാ തിരഞ്ഞെടുപ്പിന് വാരാണസിയില്‍ നരേന്ദ്ര മോഡിയുടെ പത്രിക സമര്‍പ്പണത്തിന് മുമ്പ് നടന്ന റാലിയില്‍ പങ്കെടുത്തവര്‍ക്ക് തലയെണ്ണി പണം മുടക്കിയതായി റിപ്പോര്‍ട്ട്. മോഡിയുടെ പരിപാടിയില്‍ ഒട്ടേറെ പേര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ടെലിഗ്രാഫാണ് മോഡിയുടെ പരിപാടിയില്‍ പങ്കെടുത്ത ആള്‍ക്കൂട്ടത്തെ കുറിച്ചുള്ള യഥാര്‍ത്ഥ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ആയിരത്തോളം രൂപ നല്‍കിയാണ് ആളുകളെ റാലിക്കെത്തിച്ചതെന്ന് പങ്കെടുത്തവര്‍ തന്നെ മാധ്യമത്തോട് വെളിപ്പെടുത്തി.

മോഡി പ്രഭാവം നിലനില്‍ക്കുന്നുവെന്ന് കാണിക്കാനായിരുന്നു 10 കോടിമുടക്കി യോഗത്തിന് ആളെ കൂട്ടിയത്. യോഗത്തിന് മുന്നോടിയായി ആറ് കിമീ റോഡ് ഷോയും മോഡി നടത്തിയായിരുന്നു.

ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സമീപത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പീയുഷ് ഗോയല്‍, ഉദ്ധവ് താക്കറെ, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍, അണ്ണാ ഡിഎംകെ നേതാവ് ഒ പനീര്‍ ശെല്‍വം, ജെഡിയു നേതാവ് നിതീഷ് കുമാര്‍ തുടങ്ങിയവരെല്ലാം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനായി എത്തിയിരുന്നു.

രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി തന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പണം നല്‍കി ആളെയിറക്കുന്നത്. ഇതോടെ ബിജെപിയുടെ വ്യാജ ഫോട്ടോഷോപ്പ് പ്രചാരണങ്ങള്‍ക്ക് പിന്നാലെ പണം ഇറക്കി ആളുകളെ എത്തിച്ചതും സംഘപരിവാറിന് തിരിച്ചടിയായിരിക്കുകയാണ്.

Exit mobile version