പോരാട്ടം വാശിയേറിയതോടെ സ്ഥാനാര്‍ത്ഥിക്കായി ലക്ഷങ്ങള്‍ വാതുവെച്ച് പ്രവര്‍ത്തകര്‍; ഒടുവില്‍ അറസ്റ്റ്

തെരഞ്ഞെടുപ്പ് കാലമെന്നാല്‍ വാതുവെയ്പ്പ് ഇല്ലാതെയെങ്ങനെ എന്നാണ് ചില പ്രവര്‍ത്തകരുടെ ചോദ്യവും.

മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് കനത്ത ചൂടിലാണ്. ഇതോടെ വാതുവെയ്പ്പുകാരും തലപൊക്കി തുടങ്ങി. തെരഞ്ഞെടുപ്പ് കാലമെന്നാല്‍ വാതുവെയ്പ്പ് ഇല്ലാതെയെങ്ങനെ എന്നാണ് ചില പ്രവര്‍ത്തകരുടെ ചോദ്യവും. ഇതിനിടെ, മഹാരാഷ്ട്രയിലെ സംഗ്‌ലിയിലെ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി രണ്ട് പാര്‍ട്ടിയില്‍പ്പെട്ട പ്രവര്‍ത്തകര്‍ വാതുവെച്ചത് ഒരു ലക്ഷം രൂപയാണ്.

സംഗ്‌ലി മണ്ഡലത്തിലെ വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടെയാണ് വ്യത്യസ്ത പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ട് പേര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി വിജയിക്കും എന്ന് ഉറപ്പിച്ച് പരസ്പരം വാതുകെട്ടിയത്.

തെരഞ്ഞെടുപ്പ് ആവേശം അങ്ങ് മൂത്തതോടെ വാതുവെയ്പ്പ് സംഘങ്ങളും വ്യാപകമാവുമെന്ന് പോലീസിന് സൂചനയുണ്ടായിരുന്നു. ഇതോടെ പരിശോധനകള്‍ കര്‍ശ്ശനമാക്കിയതോടെയാണ് വാതുവെയ്പ്പ് പുറത്തായത്. ഒരു ലക്ഷം രൂപയ്ക്കായിരുന്നു ഇവരുടെ വാതുവെയ്പ്പ്. വാതുവെയ്പ്പ് ഇവര്‍ മുദ്ര പത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍പേര്‍ വാതുവെയ്പ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. പരിശോധനകള്‍ തുടരുകയാണ്.

Exit mobile version