ഇരിക്കാന്‍ സ്ഥലം നല്‍കിയില്ല; മധ്യവയസ്‌കനായ ശുചീകരണ തൊഴിലാളിയെ ചൂലുകൊണ്ട് അടിച്ചു കൊന്നു

വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം പോലീസ് സംഭവ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ന്യൂഡല്‍ഹി: മദ്യപിക്കുന്നതിനിടെ ബെഞ്ചില്‍ ഇരിക്കാന്‍ സ്ഥലം നല്‍കിയില്ലെന്ന കാരണത്തില്‍ മധ്യവയസ്‌കനായ ശുചീകരണ തൊഴിലാളിയെ ചൂലുകൊണ്ട് അടിച്ചുകൊന്നു. വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. സഞ്ജയ് കുമാര്‍ എന്ന അമ്പത് വയസുകാരനാണ് കൊല്ലപ്പെട്ടത്.

അശോക് വിഹാറിനടുത്തുള്ള ചായക്കടയ്ക്ക് പുറത്ത് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്നു സഞ്ജയ് കുമര്‍. അപ്പോള്‍ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനായ ബണ്ടി സഞ്ജയ് കുമാറിനോട് നീങ്ങി ഇരിക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സഞ്ജയ് ഇത് അനുസരിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതോടെ ദേഷ്യം വന്ന പ്രതി ചൂലുപയോഗിച്ച് സഞ്ജയിയെ അടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സഞ്ജയ് കുമാര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. എന്നാല്‍ പോലീസ് സംഭവ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version