ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം അനീതി നടത്തി; അടുത്ത അഞ്ചു വര്‍ഷം നീതി നടപ്പാക്കാന്‍ ആഗ്രഹിക്കുന്നു; രാഹുല്‍ ഗാന്ധി

രാജസ്ഥാനിലെ ആദിവാസി ഭൂരിപക്ഷ മണ്ഡലമാണ് ബെനേശ്വര്‍ ധാമ്. മോഡി സര്‍ക്കാര്‍ ഭരണകാലത്ത് ഗോത്ര വിഭാഗം, ദരിദ്രര്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരോട് മോഡി അനീതിയാണ് കാണിച്ചത്

ജയ്പൂര്‍: ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് അനീതിയാണ് നടപ്പാക്കിയതെന്നും എന്നാല്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ആ പ്രവണത മാറ്റി രാജ്യത്ത് നീതി നടപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജസ്ഥാനിലെ ബെനേശ്വര്‍ ധാമില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. രാജസ്ഥാനിലെ ആദിവാസി ഭൂരിപക്ഷ മണ്ഡലമാണ് ബെനേശ്വര്‍ ധാമ്. മോഡി സര്‍ക്കാര്‍ ഭരണകാലത്ത് ഗോത്ര വിഭാഗം, ദരിദ്രര്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരോട് മോഡി അനീതിയാണ് കാണിച്ചത്.

അധികാരത്തില്‍ എത്തുന്നതിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും അധികാരത്തില്‍ എത്തിയതിന്നന് ശേഷം നടപ്പാക്കിയില്ലെന്ന് രാഹുല്‍ പറഞ്ഞു. മോഡിയുടെ കീഴിലുള്ള സര്‍ക്കാര്‍ സമ്പന്നരായ പതിനഞ്ച് പേര്‍ക്ക് വേണ്ടി മാത്രമാണ് ഭരിച്ചത്’- രാഹുല്‍ പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ നിങ്ങളില്‍ നിന്ന് തട്ടിയെടുത്ത ജനങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങളില്‍ നിന്നും അധികമായി തങ്ങള്‍ക്ക് തിരിച്ച് നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ദാരിദ്ര്യത്തിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്നും ഒരു വര്‍ഷം ഇരുപത്തി രണ്ട് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു.

Exit mobile version