അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താനാകും, സുപ്രീംകോടതിയുടെ തീരുമാനങ്ങള്‍ നിയമനിര്‍മ്മാണത്തിലൂടെ മറികടന്ന ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട് ; ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താനാകുമെന്നും സുപ്രീം കോടതിയുടെ തീരുമാനങ്ങള്‍ നിയമ നിര്‍മ്മാണത്തിലൂടെ മറികടന്ന ഒട്ടനവധി ഉദാഹരണങ്ങളുണ്ടെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി ജെ ചെലമേശ്വര്‍.

നിയമപരമായി അത് സാധിക്കുമോ എന്നത് ഒരു വിഷയം, അത് സംഭവിക്കുമോ എന്നത് മറ്റൊന്നും. രാജ്യത്തിന് മുന്‍പില്‍ ഇത്തരം സാധ്യതകള്‍ തുടക്കത്തിലേ തന്നെ തുറന്നു കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് അടിയന്തരമായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നു ആര്‍എസ്എസ് ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ചെലമേശ്വര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Exit mobile version