കള്ളനെന്ന് സംശയം; ഡല്‍ഹിയില്‍ ഒരാളെ നാട്ടുകാര്‍ അടിച്ചു കൊന്നു

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂഡല്‍ഹി: കള്ളനെന്ന് സംശയിച്ച് ഒരാളെ നാട്ടുകാര്‍ അടിച്ചു കൊന്നു. ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരാള്‍ വീടിനകത്തേക്ക് കയറാന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ആളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അബോധാവസ്ഥയിലാകും വരെ ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version