കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഒരു കര്‍ഷകനും ജയലിലാവില്ല; രാഹുല്‍

ജാതിയോ മതമോ നോക്കാതെ പാവപ്പെട്ടവര്‍ക്ക് ന്യായ് പദ്ധതിയിലൂടെ പണം അക്കൗണ്ട് വഴി എത്തിക്കുമെന്നും യുവ ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

കൃഷ്ണഗിരി: ബിജെപിക്കതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.

അതോടൊപ്പം ജാതിയോ മതമോ നോക്കാതെ പാവപ്പെട്ടവര്‍ക്ക് ന്യായ് പദ്ധതിയിലൂടെ പണം അക്കൗണ്ട് വഴി എത്തിക്കുമെന്നും യുവ ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഒരു കര്‍ഷകനും ജയലിലാവുകയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

“കോടികൾ കടമെടുത്ത് മുങ്ങിയ വ്യവസായികൾ വിദേശത്ത് സുഖമായി കഴിയുകയും പതിനായിരം കടമെടുത്ത കർഷകർ ജയലിലാവുകയും ചെയ്യുന്നു. ഇതിന് മാറ്റമുണ്ടാകും. രാജ്യത്തെ കര്‍ഷകരുടെ ഭീതി കോണ്‍ഗ്രസ് തുടച്ച് നീക്കുകയും ന്യായ് പദ്ധതിയിലൂടെ പ്രഖ്യാപിച്ച തുക കുടുംബത്തിലെ സ്ത്രീകളുടെ അക്കൗണ്ടുകളില്‍ എത്തിക്കുകയും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെ പ്രചാരണ വേദിയില്‍ പറഞ്ഞു.

Exit mobile version