‘രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്രയും വിഷമുണ്ടാകില്ല’;ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന് കെസി വേണു ഗോപാല്‍

രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്രയ്ക്ക് വിഷമുണ്ടാകില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

വയനാട്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്രയ്ക്ക് വിഷമുണ്ടാകില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. വയനാടിനെ പാകിസ്താനോട് ഉപമിച്ച അമിത് ഷാ വയനാടിനെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പാകിസ്താനിലാണോ അതോ ഇന്ത്യയിലാണോ എന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തില്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെസി വേണുഗോപാല്‍ രംഗത്ത് എത്തിയത്.

വയനാടിന്റെ പാരമ്പര്യം അമിത് ഷായ്ക്ക് അറിയില്ലെന്നും, എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണ് വയനാടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ ചുട്ട മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ വിളിക്കാത്തിടത്ത് പോയി ചായ കുടിച്ചയാളാണ് മോഡി. കോണഗ്രസിനെ മോഡി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

Exit mobile version