ജനസാഗരമായി അമേഠി; രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജനലക്ഷങ്ങള്‍ അണിനിരന്ന റോഡ് ഷോയുടെ അകമ്പടിയോട് കൂടിയാണ് പത്രിക സമര്‍പ്പിച്ചത്.

സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും രാഹുലിന്റെ റോഡ് ഷോയില്‍ പങ്കെടുത്തു. ബിജെപി കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ശക്തിപ്രകടനം കാഴ്ചവെച്ചത്.

കഴിഞ്ഞ 15 കൊല്ലമായി രാഹുല്‍ ഗാന്ധിയാണ് അമേഠി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണ രാഹുലിനെതിരെ മത്സരിച്ച് പരാജയപ്പെട്ട സ്മൃതി ഇറാനിയെ തന്നെയാണ് ഇത്തവണയും ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മെയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.

അമേഠിക്ക് പുറമേ വയനാട്ടിലും രാഹുല്‍ മത്സരിക്കുന്നുണ്ട്. വയനാട്ടില്‍ നേരത്തെ രാഹുല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

Exit mobile version