ഹിറ്റ്‌ലര്‍ ജീവിച്ചിരുന്നെങ്കില്‍ മോഡിയുടെ ചെയ്തികള്‍ കണ്ട് ആത്മഹത്യ ചെയ്‌തേനെ; ആഞ്ഞടിച്ച് മമതാ ബാനര്‍ജി

റായ്ഗുഞ്ജ്: പശ്ചിമബംഗാളില്‍ ലോക്‌സഭാ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മോഡി സര്‍ക്കാരിന്റെ വീഴ്ചകള്‍ എടുത്തുകാണിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കലാപങ്ങളിലൂടെയും കൂട്ടക്കൊലപാതകങ്ങളിലൂടെയും രാഷ്ട്രീയത്തെ മോഡി മലിനമാക്കിയെന്ന് മമത ആരോപിച്ചു. ഫാസിസത്തിന്റെ രാജാവാണ് മോഡി. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഇക്കാലത്ത് ജീവിച്ചിരുന്നെങ്കില്‍ മോഡിയുടെ പ്രവര്‍ത്തികള്‍ കണ്ട് ആത്മഹത്യ ചെയ്‌തേനെയെന്നും മമതാ ബാനര്‍ജി ആഞ്ഞടിച്ചു.

റായ്ഗുഞ്ചിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. പ്രതിപക്ഷത്തിനെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ് മോഡിയെന്നാരോപിച്ച മമത, സ്വന്തം കഥ സിനിമയാക്കിയതിന് മോഡിയെ പരിഹസിക്കുകയും ചെയ്തു.

ധൈര്യമുണ്ടെങ്കില്‍ ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ ബംഗാളില്‍ നടപ്പാക്കൂവെന്നും മോഡിയേയും ബിജെപിയേയും മമത വെല്ലുവിളിച്ചു.

Exit mobile version