ചിക്കനേക്കാളും കഴിക്കാന്‍ ഇഷ്ടം മണ്ണും ഇഷ്ടികകളും; വര്‍ഷങ്ങളായി കല്ലും മണ്ണും ഭക്ഷണമാക്കി ഈ യുവാവ്

ഇവ ശരീരത്തിന് ഒരു തരത്തിലുമുള്ള ദോഷങ്ങളും ഉണ്ടാക്കില്ലെന്നാണ് പക്കീറാപ്പാ പറയുന്നത്

ബംഗളൂരു: വര്‍ഷങ്ങളായി കല്ലും മണ്ണും ഭക്ഷണമാക്കി ഒരു മനുഷ്യന്‍. കേട്ടാല്‍ ആര്‍ക്കും അത്രപെട്ടെന്ന് വിശ്വാസമായെന്നു വരില്ല. എന്നാല്‍ ഇങ്ങനെയും വ്യത്യസ്തമായ ഭക്ഷണപ്രേമികള്‍ ഉണ്ടെന്ന് തെളിയിക്കുകയാണ് കര്‍ണാടകയില്‍ നിന്നുമുള്ള പക്കീറാപ്പാ ഹുനാഗുഡി എന്ന യുവാവ്. പത്ത് വയസ് മുതലാണ് ഇയാള്‍ മണ്ണും കല്ലും ഇഷ്ടികകളും ഭക്ഷണമാക്കി തുടങ്ങിയത്. ഇപ്പോള്‍ ദിവസവും മൂന്ന് കിലോ മണ്ണും ഇഷ്ടികകളുമാണ് ഈ യുവാവ് കഴിക്കുന്നത്.

ആദ്യമൊക്കെ ലഘുഭക്ഷണമായാണ് ഇയാള്‍ മണ്ണും കല്ലും കഴിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ ഇത് സ്ഥിര ഭക്ഷണമായി മാറിയിരിക്കുകയാണ്. ഇവ ശരീരത്തിന് ഒരു തരത്തിലുമുള്ള ദോഷങ്ങളും ഉണ്ടാക്കില്ലെന്നാണ് പക്കീറാപ്പാ പറയുന്നത്.ചിക്കനെക്കാളും താന്‍ ഇഷ്ടപ്പെടുന്നത് മണ്ണും ഇഷ്ടികകളുമാണെന്ന് പക്കീറാപ്പാ പറയുന്നു.

പല്ലുകള്‍ ഇപ്പോഴും ബലത്തോടെ തന്നെയാണ് ഇരിക്കുന്നതെന്നും പക്കീറാപ്പാ പറയുന്നു. പക്കീറാപ്പന്റെ ഈ ശീലം നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. അതേസമയം പോഷകാഹാരകുറവ് കൊണ്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കാതെ വരുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കഴിക്കുന്നത് ഒരു രോഗമായാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Exit mobile version