മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി വര്‍ധിപ്പിക്കണം; തമിഴ്‌നാട് സുപ്രീം കോടതിയില്‍

അണക്കെട്ട് സുരക്ഷിതമാണെന്നും അതുകൊണ്ട് ജലനിരപ്പ് ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിപ്പിക്കാന്‍ അനുമതി തേടി തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജലനിരപ്പ് 142 അടിയായ് ഉയര്‍ത്തണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

അണക്കെട്ട് സുരക്ഷിതമാണെന്നും അതുകൊണ്ട് ജലനിരപ്പ് ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്.

139 അടിയായി കുറയ്ക്കണമെന്ന ഉത്തരവ് സുപ്രീം കോടതി പിന്‍വലിക്കണം, ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കരുത്, മുതലായ ആവശ്യങ്ങള്‍ തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

Exit mobile version