ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢില്‍ നാല് മാവോയിസ്റ്റുകളെ സിആര്‍പിഎഫ് വധിച്ചു

ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്

സുക്മ: സിആര്‍പിഎഫ് ഛത്തീസ്ഗഢില്‍ നാല് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. കോബ്ര സംഘം ബീമാപൂര്‍ ജാഗ്രഗുണ്ട വനമേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നും യൂണിഫോം ധരിച്ച നാല് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കിട്ടിയെന്നും സിആര്‍പിഎഫ് വ്യക്തമാക്കി.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് ഒരു ഐഎന്‍എസ്എഎസ് റൈഫിളും രണ്ട് 303 റൈഫിളുകളും പിടിച്ചെടുത്തതായും സിആര്‍പിഎഫ് പുറത്തു വിട്ടു. പുലര്‍ച്ചെ ആറ് മണിക്കാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും കൊല്ലപ്പെട്ടത് രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണെന്ന് സുക്മ എഎസ്പി ശലഭ് സിന്‍ഹ പറഞ്ഞു.

Exit mobile version