പാകിസ്താനില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയ സംഭവം; സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

ഹോളി ദിനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ടു പോവുകയും മതപരിവര്‍ത്തനം നടത്തുകയും ചെയ്തുവെന്നും ബലപ്രയോഗത്തിലൂടെ വിവാഹം നടത്തിയതായും ആരോപണമുണ്ട്

റാച്ചി : പാകിസ്താനില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് റിപ്പോര്‍ട്ട് തേടി. സുഷമാ സ്വരാജ് ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ഖോഡ്കി ജില്ലയിലെ റീന (15), രവീണ (13) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്.

കഴിഞ്ഞ ഹോളി ദിനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ടു പോവുകയും മതപരിവര്‍ത്തനം നടത്തുകയും ചെയ്തുവെന്നും ബലപ്രയോഗത്തിലൂടെ വിവാഹം നടത്തിയതായും ആരോപണമുണ്ട്. ഒരു മുസ്ലീം പണ്ഡിതന്റെ നേതൃത്വത്തിലുള്ള ഈ പെണ്‍കുട്ടികളുടെ വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇതോടെ പ്രതിഷേധവുമായി നിരവധിയാളുകള്‍ രംഗത്തെത്തി. തുടര്‍ന്ന് തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാമില്‍ ചേര്‍ന്നതെന്നും വിവാഹം കഴിക്കാന്‍ ആരും നിര്‍ബന്ധിച്ചില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്ന മറ്റൊരു വീഡിയോയും പ്രചരിച്ചു.

Exit mobile version