പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപിക അറസ്റ്റില്‍

പോലീസിന്റെ ചോദ്യംചെയ്യലില്‍ നിത്യ കുറ്റം സമ്മതിച്ചു

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. തമിഴ്‌നാട് സര്‍ക്കാര്‍ സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപികയായ നിത്യയാണ് അറസ്റ്റിലായിരിക്കുന്നത്. മുപ്പതുകാരിയായ നിത്യയുടെ ഫോണിലെ വിദ്യാര്‍ത്ഥിയുമായുള്ള ലൈംഗിക ചിത്രങ്ങളും വീഡിയോകളും ഇവരുടെ ഭര്‍ത്താവ് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ നിത്യയെ അറസ്റ്റ് ചെയ്തത്. കുട്ടിയ്ക്ക് നിത്യ ട്യൂഷനെടുത്തിരുന്നു. പതിവായി അധ്യാപികയുടെ വീട്ടില്‍ ട്യൂഷനെത്തുന്ന വിദ്യാര്‍ത്ഥിയെ ഈ സമയങ്ങളിലാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. നിത്യ തന്നെയാണ് വീഡിയോകളും ചിത്രങ്ങളും മൊബൈലില്‍ പകര്‍ത്തിയത്.

ഈ വീഡിയോയും ചിത്രങ്ങളും കണ്ടതിന് ശേഷം യുവതിയും ഭര്‍ത്താവും തമ്മില്‍ സ്ഥിരമായി വഴക്കുകള്‍ ഉണ്ടായിരുന്നു. അതേസമയം ഭര്‍ത്താവ് ഇത് കണ്ടെത്തിയിട്ടും യുവതി വിദ്യാര്‍ത്ഥിയുമായുള്ള ലൈംഗിക ബന്ധം തുടര്‍ന്നു. ഭര്‍ത്താവ് ഇവര്‍ക്കെതിരെ ജില്ലാ കളക്ടറുടെ ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു.പോലീസിന്റെ ചോദ്യംചെയ്യലില്‍ നിത്യ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Exit mobile version