ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്: അദ്വാനിയ്ക്ക് സീറ്റില്ല, അദ്വാനിയുടെ സിറ്റിങ് സീറ്റില്‍ അമിത് ഷാ, മോഡി വാരണാസിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെപി നദ്ദയാണ് പട്ടിക പ്രഖ്യാപിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി വരാണാസിയില്‍ നിന്നുതന്നെ മത്സരിക്കും. എന്നാല്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് സീറ്റ് നല്‍കിയില്ല. അദ്വാനിയുടെ സിറ്റിങ് സീറ്റായ ഗാന്ധിനഗറില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് മത്സരിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലഖ്‌നൗവില്‍ നിന്നും നിതിന്‍ ഗഡ്കരി നാഗ്പൂരില്‍ നിന്നും മത്സരിക്കും. സ്മൃതി ഇറാനി അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കും.

വികെ സിങ് ഗാസിയാബാദിലും ബോളിവുഡ് നടി ഹേമമാലിനി മഥുരയിലും മാറ്റുരക്കും. സാക്ഷി മഹാരാജ് ഉന്നാവോയിലാണ് മത്സരിക്കുന്നത്. കിരണ്‍ റിജ്ജു അരുണാചല്‍ പ്രദേശ് വെസ്റ്റ്, പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരി, എന്നിങ്ങനെയാണ് പുറത്തുവന്ന പട്ടിക.

സദാനന്ദഗൗഡ – ബംഗളുരു നോര്‍ത്ത്
സഞ്ജീവ് കുമാര്‍ ബല്യാന്‍ – മുസഫര്‍ നഗര്‍
പൂനം മഹാജന്‍ – മുംബൈ സെന്‍ട്രല്‍ നോര്‍ത്ത്
അനന്ത്കുമാര്‍ ഹെഗ്‌ഡെ -ഉത്തര്‍കന്നഡ
ഡോ. മഹേഷ് കുമാര്‍ – ഗൗതംബുദ്ധ് നഗര്‍ –
സംഘ്മിത്ര മൗര്യ – ബദായൂം
സന്തോഷ് കുമാര്‍ ഗാങ്‌വാര്‍ – ബറേലി
ദേവേന്ദ്രപ്പ – ബെല്ലാരി
നളിന്‍ കുമാര്‍ കട്ടീല്‍ – ദക്ഷിണകന്നഡ
ജി എസ് ബസവരാജു -തുംകൂര്‍

Exit mobile version