ഞാനൊരു ഹിന്ദുത്വ നേതാവല്ല, കോണ്‍ഗ്രസ് ഹിന്ദുത്വ പാര്‍ട്ടിയല്ല; രാഹുല്‍ ഗാന്ധി

ഞാനൊരു ഹിന്ദുത്വ നേതാവല്ല, എല്ലാ മത, ജാതി, പ്രദേശങ്ങളിലും ഭാഷയിലും പെട്ട ആളുകളുടെ ദേശീയ നേതാവാണെന്നും രാഹുല്‍ പറഞ്ഞു.

ഇന്‍ഡോര്‍: കോണ്‍ഗ്രസ് ഹിന്ദു പാര്‍ട്ടിയാണെന്നും ഹിന്ദുത്വ പാര്‍ട്ടിയല്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

ഞാനൊരു ഹിന്ദുത്വ നേതാവല്ല, എല്ലാ മത, ജാതി, പ്രദേശങ്ങളിലും ഭാഷയിലും പെട്ട ആളുകളുടെ ദേശീയ നേതാവാണെന്നും രാഹുല്‍ പറഞ്ഞു.

ഹിന്ദുയിസവും ഹിന്ദുത്വയും വേറെ വേറെ കാര്യങ്ങളാണ്, ഹിന്ദുയിസം പുരോഗമനവും തുറന്ന ചിന്താഗതിയിലുമുള്ളതുമാണ്, ഹിന്ദുയിസം പകയ്ക്കും ദേഷ്യത്തിനും അക്രമത്തിനും എതിരാണെന്നും ഇന്‍ഡോറില്‍ മാധ്യമ പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിയുടെ അടിസ്ഥാനമായ ഹിന്ദുത്വം അക്രമത്താലും പകയാലും അരക്ഷിതത്വത്താലും നിര്‍മ്മിച്ചതാണ്. പക്ഷേ ഹിന്ദു മതം വിശ്വാസ പ്രമാണങ്ങളാലും ആത്മ വിശ്വാസത്താലും പരസ്പര ബഹുമാനത്താലും ചുറ്റപെട്ടതാണ്, അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഹിന്ദുത്വ പാര്‍ട്ടിയല്ല, ഹിന്ദു പാര്‍ട്ടിയാണ്’ രാഹുല്‍ വ്യക്തമാക്കി.

Exit mobile version