രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കും; നീറ്റ് പരീക്ഷ ഒഴിവാക്കും; സൗജന്യ ട്രെയിന്‍ യാത്ര; അമ്പരപ്പിച്ച് ഡിഎംകെ പ്രകടന പത്രിക

ചെന്നൈ: തമിഴ്‌നാട്ടിലെ വിവാദങ്ങളെ മുഴുവന്‍ പ്രകടന പത്രികയില്‍ പരാമര്‍ശിച്ച് ഡിഎംകെയുടെ പ്രകടന പത്രികയ പതിവുപോലെ വാഗ്ദാന പെരുമഴയാണ് പത്രികയിലുള്ളത്. രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികളെ മോചിപ്പിക്കുമെന്നും തമിഴ്‌നാട്ടിലെ ലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. വിവാദ സേതു സമുദ്രം പദ്ധതി പുനഃരാരംഭിക്കുമെന്നും നീറ്റ് പരീക്ഷ തമിഴ്‌നാട്ടില്‍ നിന്നും ഒഴിവാക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനാണ് പത്രിക പുറത്തിറക്കിയത്. പത്രികയിലുള്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ പൊതുജനങ്ങളില്‍നിന്നും കഴിഞ്ഞ ഫെബ്രുവരി 22ന് സ്റ്റാലിന്‍ തേടിയിരുന്നു.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍:

*കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തമിഴ് ഔദ്യോഗിക ഭാഷയാക്കും
*നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കും
*നോട്ട് നിരോധനത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം
*വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളും
*വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്രെയിന്‍ യാത്ര
*ദേശീയ പാതകളില്‍ ടോള്‍ ഒഴിവാക്കും
*തമിഴ്‌നാട്ടില്‍ പെട്രോള്‍-ഡീസല്‍ വില നിയന്ത്രണം
*കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ് അവതരണം

*പുതുച്ചേരിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി

ഡിഎംകെ 20 സീറ്റുകളിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്, വിസികെ, എംഡിഎംകെ, ഇടതുപാര്‍ട്ടികള്‍, മുസ്‌ലിം ലീഗ് എന്നിവരുമായി ഡിഎംകെ സഖ്യം രൂപീകരിച്ചിട്ടുണ്ട്. അതേസമയം, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1500 രൂപ വച്ചു നല്‍കുന്ന അമ്മാ ദാരിദ്ര നിര്‍മാജന പദ്ധതിയും പുതുച്ചേരിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുമെന്ന വാഗ്ദാനവും അണ്ണാ ഡിഎംകെ പ്രകടന പത്രികയിലുമുണ്ട്.

Exit mobile version