അക്രമി സംഘം തട്ടിക്കൊണ്ടു പോയ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍; ക്രൂരമര്‍ദ്ദനത്തിന് ഇരയായതിന്റെ തെളിവുകള്‍ ശരീരത്തില്‍

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആക്രമി സംഘം ചന്ദന്‍ തിവാരിയെ തട്ടിക്കൊണ്ട് പോയത്.

റാഞ്ചി: അക്രമി സംഘം തട്ടിക്കൊണ്ടുപോയ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദി ദിനപത്രമായ ആജിലെ ലേഖകന്‍ ചന്ദന്‍ തിവാരിയാണ് കൊല്ലപ്പെട്ടത്.ജാര്‍ഖണ്ഡിലെ ചത്തറയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ചന്ദന്‍ തിവാരിയെ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടാണ് ചന്ദന്‍ തിവാരി കൊല്ലപ്പെട്ടത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആക്രമി സംഘം ചന്ദന്‍ തിവാരിയെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് മൃതദേഹം വനമേഖലയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ക്രൂര മര്‍ദ്ദനത്തിന്റെ പാടുകള്‍ ശരീരത്തിലുണ്ട്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version