വദ്രയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആദ്യം ആവശ്യപ്പെടുന്നത് താനായിരിക്കും; മോഡിക്കെതിരെയും അന്വേഷണം വേണമെന്ന് രാഹുല്‍

ചെന്നൈ: സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കെതിരെ അന്വേഷണം നടത്തുമ്പോള്‍ പ്രധാനമന്ത്രി മോഡിക്കെതിരെയും അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

‘വദ്രയ്ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഞാനായിരിക്കും ആദ്യം ആവശ്യപ്പെടുന്നത്. പക്ഷെ പ്രധാനമന്ത്രി മോഡിക്കെതിരെയും അന്വേഷണം നടത്തണം’, അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കരുതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ചെന്നൈയില്‍ സ്റ്റെല്ലാ മാരിസ് കോളേജ് വിദ്യാര്‍ത്ഥിനികളോട് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. റാഫേല്‍ വിഷയത്തെ കുറിച്ച് ഒരു മിനുട്ട് സംസാരിക്കാന്‍ പോലും മോഡി വായ തുറന്നിട്ടില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

Exit mobile version