‘ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയാലും മോഡി പ്രധാനമന്ത്രിയാകില്ല’; ശരത് പവാര്‍

മോഡി ഇനി പ്രധാനമന്ത്രി കസേരയിലിരിക്കുമെന്ന് താന്‍ കരുതുന്നിലെന്നും അതിനുള്ള സീറ്റുകളൊന്നും ബിജെപിക്ക് ലഭിക്കാന്‍ പോകുന്നില്ലെന്നും മറ്റു പാര്‍ട്ടികളുടെ പിന്തുണയില്ലാതെ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നും പവാര്‍ വ്യക്തമാക്കി

മുംബൈ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് എതിരെ എന്‍സിപി നേതാവ് ശരത് പവാര്‍. തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയാലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇനി അധികാരത്തിലെത്തില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍.

മോഡി ഇനി പ്രധാനമന്ത്രി കസേരയിലിരിക്കുമെന്ന് താന്‍ കരുതുന്നിലെന്നും അതിനുള്ള സീറ്റുകളൊന്നും ബിജെപിക്ക് ലഭിക്കാന്‍ പോകുന്നില്ലെന്നും മറ്റു പാര്‍ട്ടികളുടെ പിന്തുണയില്ലാതെ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നും പവാര്‍ വ്യക്തമാക്കി.

അതിന് പുറമെ മഹാരാഷ്ട്രയല്‍ 48ല്‍ 45 സീറ്റുകളും ബിജെപി സംഖ്യം നേടുമെന്ന അമിത്ഷായുടെ അവകാശവാദത്തെ പവാര്‍ പരിഹസിച്ചു. അധികാരം പിടിക്കാന്‍ ബിജെപി മറ്റു പാര്‍ട്ടികളുടെ പിന്തുണ തേടിയാലും അവര്‍ പ്രധാനമന്ത്രിയുടെ പദത്തിലേക്ക് മോഡിയുടെ പേര് നിര്‍ദേശിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version