‘കാവല്‍ക്കാരന്‍ കള്ളനാണ്’; രാഹുല്‍ ഗാന്ധിയുടെ പ്രയോഗത്തിനെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡുകള്‍

മാര്‍ച്ച് മാസം ആദ്യം മുംബൈയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രാഹുല്‍ ഗാന്ധി അത്തരത്തിലൊരു പ്രയോഗം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു

മുംബൈ: ‘ചൗക്കിദാര്‍ ചോര്‍ ഹൈ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രയോഗത്തിനെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡുകളുടെ അസോസിയേഷന്‍. മഹാരാഷ്ട്ര രാജ്യ സരുക്ഷ രക്ഷക് എന്ന അസോസിയേഷനാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഈ പ്രയോഗം സുരക്ഷാ ഗാര്‍ഡുകളെ അപമാനിക്കുന്നതാണെന്ന് പരാതി നല്‍കിയത്.

മാര്‍ച്ച് മാസം ആദ്യം മുംബൈയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രാഹുല്‍ ഗാന്ധി അത്തരത്തിലൊരു പ്രയോഗം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ബന്ദ്ര കുര്‍ല കോംപ്ലക്‌സ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഗാര്‍ഡുകളെ അപമാനിക്കുന്ന രീതിയിലുള്ള പ്രയോഗങ്ങള്‍ തടയാന്‍ രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിട്ടുണ്ടെന്ന് യൂണിയന്‍ പ്രസിഡന്റ് അറിയിച്ചു.

Exit mobile version