ലോക്‌സഭ പിടിക്കാന്‍ കോണ്‍ഗ്രസ് കച്ചകെട്ടി തന്നെ; രാഹുല്‍ ഗാന്ധി നയിക്കുക 180 തെരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുക 180ഓളം തെരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍. പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കും പാര്‍ട്ടി സംസ്ഥാന ഘടകത്തിനുമായിരിക്കും രാഹുലിന്റെ പ്രചാരണ റാലികളുടെ ചുമതല.

അതേസമയം, വിജയം ഉറപ്പിക്കാന്‍ റാലികള്‍ക്കൊപ്പം ശക്തമായ സ്ഥാനാര്‍ത്ഥി നിരയെ തയ്യാറാക്കുക എന്ന വെല്ലുവിളിയും കോണ്‍ഗ്രസിന് മുന്നിലുണ്ട്. സീറ്റുകള്‍ വീതിച്ച് നല്‍കുക വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും മറ്റൊരു കാര്യവും പരിഗണനയിലില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

സംസ്ഥാന ഘടകങ്ങളുടെ നിര്‍ദേശങ്ങളും പ്രാദേശിക നീക്കുപോക്കുകളും സഖ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും സീറ്റ് വിഭജനം. സോഷ്യല്‍മീഡിയയിലൂടെയുള്ള പ്രചാരണത്തിനും കോണ്‍ഗ്രസ് അതീവ ശ്രദ്ധ നല്‍കുന്നുണ്ട്.

Exit mobile version