ജമ്മു കാശ്മീരില്‍ ആര്‍മി ക്യാംപിന് സമീപം സ്‌ഫോടക വസ്തുക്കളുമായി ഒരാള്‍ അറസ്റ്റില്‍

കലാക്കോട്ട് നിവാസിയായ രജീന്ദര്‍ സിംഗാണ് രണ്ട് ഗ്രനേഡ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളുമായി പിടിയിലായത്

ശ്രീനഗര്‍: ആര്‍മി ക്യാംപിന് സമീപം സ്‌ഫോടക വസ്തുക്കളുമായി ഒരാള്‍ പിടിയില്‍. കലാക്കോട്ട് നിവാസിയായ രജീന്ദര്‍ സിംഗാണ് രണ്ട് ഗ്രനേഡ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളുമായി പിടിയിലായത്. മുപ്പത്തിമൂന്നുകാരനായ രജീന്ദര്‍ ഒരു റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.

ആര്‍മി ക്യാംപിന് അടുത്തെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ എ സി-90 ഗ്രനേഡ്, യുബിജിഎല്‍(അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലാഞ്ചര്‍) ഉള്‍പ്പെടെയുള്ളവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പൂഞ്ച് സീനിയര്‍ പൊലീസ് സുപ്രണ്‍ന്റ് രമേശ് കുമാര്‍ അംഗ്രാളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇയാളുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Exit mobile version