‘മോഷ്ടിച്ച രേഖകള്‍ കള്ളന്മാര്‍ തിരികെ വച്ചിരിക്കും’..! കെകെ വേണുഗോപാലിനെ പരിഹസിച്ച് പി ചിദംബരം

ന്യൂഡല്‍ഹി: റാഫേല്‍ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് താന്‍ വാദിച്ചിട്ടില്ലെന്ന് പറഞ്ഞ എജി കെകെ വേണു ഗോപാലിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്ത്. ‘ഒറിജിനല്‍ രേഖകളുടെ കോപ്പിയാണ് ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചത് എന്നാണ് പറഞ്ഞത്’ എന്നായിരുന്നു വേണുഗോപാലിന്റെ പരാമര്‍ശം. അങ്ങനെയെങ്കില്‍ ‘മോഷ്ടിച്ച രേഖകള്‍ കള്ളന്മാര്‍ തിരികെ വച്ചിരിക്കും’ എന്ന് പരിഹസിക്കുകയാണ് പി ചിദംബരം.

റാഫേല്‍ രേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ ഉപയോഗിച്ചു എന്നാണു സുപ്രീം കോടതിയില്‍ വാദിച്ചതെന്നും പ്രതിപക്ഷം തെറ്റായ കാര്യങ്ങളാണു പ്രചരി പ്പിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു പുറത്തുവന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നു മോഷ്ടിക്കപ്പെട്ടവയാണന്നായിരുന്നു ആദ്യ ഘട്ടത്തില്‍ സുപ്രീം കോടതിയില്‍ വേണുഗോപാലിന്റെ വാദം. അതീവ രഹസ്യമായ ഈ രേഖകള്‍ പരസ്യപ്പെടുത്തിയത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണെന്നും വേണുഗോപാല്‍ ബുധനാഴ്ച സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ ഇത് വിവാദമായതോടെ രേഖകള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും ഫോട്ടോകോപ്പിയാണ് ഹര്‍ജിക്കാര്‍ ഉപയോഗിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പുതിയ പ്രസ്താവനയെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷത്തെ കുറ്റക്കാരാക്കാന്‍ ശ്രമിക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു.

Exit mobile version