നടി കോവൈ സരള രാഷ്ട്രീയത്തിലേക്ക്; കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ ചേര്‍ന്നു

മക്കള്‍ നീതി മയ്യത്തിന്റെ ഓഫീസില്‍ വെച്ച് നടന്ന വനിതാ ദിനാഘോഷത്തില്‍ പങ്കെടുത്ത അവര്‍ കമല്‍ഹാസന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്

ചെന്നൈ: കോമഡി കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടി കോവൈ സരള കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം മക്കള്‍ നീതി മയ്യത്തിന്റെ ഓഫീസില്‍ വെച്ച് നടന്ന വനിതാ ദിനാഘോഷത്തില്‍ പങ്കെടുത്ത അവര്‍ കമല്‍ഹാസന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന് സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നും താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ല പ്രവണതയാണെന്നും അവര്‍ പറഞ്ഞു. കാരണം സിനിമയില്‍ വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാനുകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version