‘രാജ്യത്ത് ജനാധിപത്യം അപകടത്തില്‍’ ജാമിയ-അലിഗഢ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കമല്‍ഹാസന്‍

പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ചെന്നൈ: രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ദേശീയ പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളിലായിരുന്നു അദ്ദേഹം പ്രതികരണം അറിയിച്ചത്. ചോദ്യങ്ങള്‍ ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താനുള്ള നീക്കം അപമാനകരമാണ്. നിയമപരമായ പരിഹാരം ഉണ്ടാകുന്നത് വരെ പൗരത്വ ബില്ലില്‍ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജാമിയ മിലിയ ഇസ്ലാമിയ, അലിഗഢ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണയും നല്‍കി. കൂടാതെ, പൗരത്വ ഭേദഗതിയെ എതിര്‍ത്ത് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

Exit mobile version