‘ഇന്നത്തെ യുഡിഎഫ് നാളത്തെ ബിജെപി’; മുന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് നഹാസ് ബിജെപിയില്‍ ചേര്‍ന്നു

muhammed nahas| bignewslive

തൃശ്ശൂര്‍: ആര്‍എസ്പി നേതാവും മുന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് നഹാസ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബിജെപി. നേതാവ് എഎന്‍ രാധാകൃഷ്ണന്‍ നഹാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ തവണ തൃശ്ശൂരിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് നഹാസ്. ആര്‍എസ്പി യുവജനവിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്നു നഹാസ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ കയ്പമംഗലം വേണ്ടെന്നും പകരം മറ്റൊരു മണ്ഡലം വേണമെന്നും ആര്‍എസ്പി യുഡി.എഫിനെ അറിയിച്ചിരുന്നു. ധര്‍മ്മടമോ കല്ല്യാശ്ശേരിയോ നല്‍കണമെന്നാണ് ആര്‍എസ്പി ആവശ്യപ്പെട്ടതെങ്കിലും മട്ടന്നൂര്‍ മണ്ഡലമാണ് യുഡിഎഫ് നല്‍കിയത്. ഇതോടെ നഹാസിന്റെ മത്സര സാധ്യത മങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് നഹാസ് ആര്‍എസ്പി വിട്ടത്.

അതേസമയം കയ്പമംഗലത്ത് കോണ്‍ഗ്രസ് തന്നെ മത്സരിക്കും. മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ശോഭ സുബിന്‍ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.

Exit mobile version