പുള്ളിപ്പുലി തെങ്ങിന്‍ മുകളില്‍ കുടുങ്ങി; താഴെയിറക്കാന്‍ വലഞ്ഞ് വനംവകുപ്പ്

കര്‍ണ്ണാടക മാണ്ഡ്യയിലെ സോമനാഥപുരയിലാണ് സംഭവം. ഇന്നു രാവിലെയാണ് തെങ്ങിന്‍ മുകളില്‍ കുടുങ്ങിയ പുലിയെ നാട്ടുകാര്‍ കണ്ടത്.

മാണ്ഡ്യ; നാട്ടിലിറങ്ങിയ പുള്ളിപ്പുലി തെങ്ങിന്‍ മുകളില്‍ കുടുങ്ങി. 35 അടി ഉയരത്തിലുള്ള തെങ്ങിന്റെ മുകളിലാണ് പുലി കുടുങ്ങിയത്. കര്‍ണ്ണാടക മാണ്ഡ്യയിലെ സോമനാഥപുരയിലാണ് സംഭവം. ഇന്നു രാവിലെയാണ് തെങ്ങിന്‍ മുകളില്‍ കുടുങ്ങിയ പുലിയെ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയെങ്കിലും പുലിയെ എങ്ങനെ താഴെ ഇറക്കുമെന്ന് അറിയാതെ വലയുകയാണ്. പുലി എങ്ങനെയാണ് തെങ്ങിന്‍ മുകളില്‍ കയറിയതെന്ന അത്ഭുതത്തിലാണ് നാട്ടുകാര്‍.

നേരത്തെ കര്‍ണാടകയിലെ വീട്ടില്‍ കയറിയ പുള്ളി പുലിയില്‍ നിന്നും രക്ഷ തേടി അമ്മയും മകളും ശുചിമുറിയിലൊളിച്ചിരുന്നു. അടുക്കളയിലെത്തിയ പുലി എട്ടു മണിക്കൂറോളം വീടിനകത്തു തുടര്‍ന്നതോടെ ശുചിമുറിയുടെ ഭിത്തി പൊളിച്ചാണ് ഇരുവരെയും രക്ഷപെടുത്തിയത്.

Exit mobile version