‘റാഫേല്‍ അഴിമതിയില്‍ മോഡിയുടെ പേര് കൃത്യമായി വന്നു കഴിഞ്ഞു, പിന്നെ എന്തുകൊണ്ട് ക്രിമിനല്‍ കേസന്വേഷണം നടത്തുന്നില്ല’ ; മോഡിക്കെതിരെ രാഹുല്‍ ഗാന്ധി

മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. റാഫേലില്‍ പ്രധാനമന്ത്രി മോഡി സമാന്തര ചര്‍ച്ച നടത്തിയതെന്തിനെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

ന്യൂഡല്‍ഹി: മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. റാഫേലില്‍ പ്രധാനമന്ത്രി മോഡി സമാന്തര ചര്‍ച്ച നടത്തിയതെന്തിനെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ചര്‍ച്ച അംബാനിക്ക് വേണ്ടിയാണോ എന്നും എന്തുകൊണ്ടാണ് ഇതില്‍ ക്രിമിനല്‍ അന്വേഷണമുണ്ടാവാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

‘പ്രധാനമന്ത്രി സമാന്തര ചര്‍ച്ച നടത്തി എന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്. പിന്നെ എന്ത് കൊണ്ട് അന്വേഷണം നടത്തുന്നില്ല. ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസ് എടുത്തോളൂ. പക്ഷേ പ്രധാനമന്ത്രിക്ക് എതിരെയും അന്വേഷണം നടത്തുമോ? എന്ത് കൊണ്ട് പ്രധാനമന്ത്രി സമാന്തര ചര്‍ച്ച നടത്തി. അനില്‍ അംബാനിക്ക് വേണ്ടി ആണോ?’- രാഹുല്‍ ഗാന്ധി ചോദിക്കുന്നു.

മോഡി ഭരണകാലത്ത് എല്ലാം മോഷ്ടിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇപ്പോള്‍ റാഫേല്‍ രേഖകളും മോഷണം പോയി. 2 കോടി തൊഴില്‍ മോഷണം പോയി
500/1000 നോട്ടുകള്‍ മോഷണം പോയി. സര്‍ക്കാരിന്റെയും കോടതിയുടെയും ഉത്തരവാദിത്വം ആണ് എല്ലാവര്‍ക്കും നീതി നല്‍കേണ്ടത്. റാഫേല്‍ അഴിമതിയില്‍ പ്രധാനമന്ത്രിയുടെ പേര് കൃത്യമായി വന്നു കഴിഞ്ഞു. പിന്നെ എന്ത് കൊണ്ട് ക്രിമിനല്‍ അന്വേഷണം നടത്തുന്നതില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നു.

Exit mobile version