രാജ്യത്ത് കടല്‍ മാര്‍ഗം ഭീകരര്‍ എത്തും; മുന്നറിയിപ്പുമായി നാവിക സേന

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. കടല്‍മാര്‍ഗ്ഗം തീവ്രവാദികളെത്താന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം.

ന്യൂഡല്‍ഹി: രാജ്യത്ത് കടല്‍ മാര്‍ഗം ഭീകരര്‍ എത്തുമെന്ന് നാവിക സേനയുടെ മുന്നറിയിപ്പ്. ഇന്ത്യയെ കടല്‍ മാര്‍ഗം ആക്രമിക്കാന്‍ അയല്‍ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. കടല്‍മാര്‍ഗ്ഗം തീവ്രവാദികളെത്താന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം.

കടലില്‍ അസാധാരണമായ രീതിയില്‍ അന്തര്‍വാഹിനികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് സൂചന ലഭിച്ചാല്‍ നാവികസേനയെയോ, ഫിഷറീസ് വകുപ്പിനെയോ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

25- 30 ദിവസം വരെ കടലില്‍ മുങ്ങി കിടക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനികള്‍ ബാറ്ററി ചാര്‍ജ്ജിംഗിനായി മുകള്‍ത്തട്ടിലേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ അറിയിക്കാനാണ് നിര്‍ദ്ദേശം. ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Exit mobile version