ഇന്ത്യന്‍ വ്യോമാക്രമണത്തിന് മുമ്പ് ബലാകോട്ട് ഭീകരകേന്ദ്രത്തില്‍ 300 ആക്ടീവ് മൊബൈല്‍ കണക്ഷനുകള്‍? വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് മുമ്പ് പാകിസ്താനിലെ ബലാക്കോട്ട് ഭീകരതാവളത്തില്‍ 300ഓളം ആക്ടീവ് മൊബൈല്‍ കണക്ഷനുകള്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

നേരത്തെ, ബാലാക്കോട്ടിലെ ഭീകരതാവളങ്ങളില്‍ നടത്തിയ മിന്നലാക്രമണത്തില്‍ എത്രപേര്‍ മരിച്ചുവെന്ന കണക്ക് എടുത്തിട്ടില്ലെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബ്രിന്ദേര്‍ സിംഗ് ധനോവ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 300 മൊബൈല്‍ ആക്ടീവായിരുന്നുവെന്ന് വ്യോമസേനയെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version