പ്രധാനമന്ത്രിക്ക് നാണമില്ലേ?അഭിനന്ദനെ പോലുള്ളവര്‍ എന്തിന് ജീവന്‍ പണയം വെച്ച് കാലഹരണപ്പെട്ട യുദ്ധ വിമാനങ്ങള്‍ ഉപയോഗിക്കണം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

30000 കോടി രൂപ നരേന്ദ്ര മോഡി സുഹൃത്ത് അനില്‍ അംബാനിക്ക് നല്‍കിയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആരോപിക്കുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റാഫേല്‍ യുദ്ധവിമാനങ്ങള്‍ വൈകാന്‍ കാരണം പ്രധാനമന്ത്രിയാണെന്നും 30000 കോടി രൂപ നരേന്ദ്ര മോഡി സുഹൃത്ത് അനില്‍ അംബാനിക്ക് നല്‍കിയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആരോപിക്കുന്നു.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി, നിങ്ങള്‍ക്ക് നാണമില്ലേ? 30,000 കോടി രൂപ മോഷ്ടിച്ച് സുഹൃത്ത് അനില്‍ അംബാനിക്ക് നല്‍കി. റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വൈകാന്‍ കാരണക്കാരന്‍ മോഡി മാത്രമാണ്. അഭിനന്ദനെ പോലുള്ളവര്‍ എന്തിന് ജീവന്‍ പണയം വെച്ച് കാലഹരണപ്പെട്ട പോര്‍വിമാനങ്ങള്‍ ഉപയോഗിക്കണമെന്നും’ രാഹുല്‍ ഗാന്ധി കുറിച്ചു.

Exit mobile version