അതിര്‍ത്തിയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു

ഹന്ദ്‌വാരയിലെ ബാബാഗുണ്ടിലാണ് ഏറ്റുമുട്ടല്‍. മേഖലയില്‍ ഇതുവരെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ജമ്മു കാശ്മീര്‍ പോലീസുകാരും ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

കാശ്മീര്‍: കാശ്മീരിലെ ഹന്ദ്‌വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഇത് മൂന്നാം ദിവസമാണ് ഹന്ദ്‌വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഹന്ദ്‌വാരയിലെ ബാബാഗുണ്ടിലാണ് ഏറ്റുമുട്ടല്‍. മേഖലയില്‍ ഇതുവരെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ജമ്മു കാശ്മീര്‍ പോലീസുകാരും ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കാശ്മീരിന്റെ അതിര്‍ത്തി പ്രദേശമായ ജില്ലകളില്‍ സുരക്ഷ ശക്തമാക്കിയ സേന ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പൂഞ്ചില്‍ ഒരു കൂടുംബത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Exit mobile version