കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം പെരിയയില്‍

ഈ മാസം 12ന് കല്യോട്ടെത്തുമെന്നാണു കെപിസിസിക്കു ലഭിച്ച വിവരമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ വീട് സന്ദര്‍ശിക്കാന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധികേരളത്തിനെത്തും. ഈ മാസം 12ന് കല്യോട്ടെത്തുമെന്നാണു കെപിസിസിക്കു ലഭിച്ച വിവരമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

മംഗളൂരു വിമാനത്താവളം വഴി കാസര്‍കോട് എത്തുന്ന് രാഹുലിവന്റെ കേരളാ സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല്. പെരിയയിലെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീട് സന്ദദര്‍ശിച്ച ശേഷം രാഹുല്‍ വയനാട്ടിലെത്തും. തുടര്‍ന്ന് കോഴിക്കോട് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയിലും പങ്കെടുക്കും.

rahul gandhi visit periya

Exit mobile version