ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരന്‍ ലക്ഷ്യമിട്ടിരുന്നത് പുല്‍വാമ മോഡല്‍ ആക്രമണം നടത്താന്‍; ചാവേറാകാന്‍ പദ്ധതിയിട്ടെന്ന് തെളിയിക്കുന്ന വീഡിയോ കണ്ടെത്തി

ശ്രീനഗര്‍: കഴിഞ്ഞദിവസം കുല്‍ഗാമില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സേന വകവരുത്തിയ മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരില്‍ ഒരാളായ റഖിബ് അഹമ്മദ് ലക്ഷ്യമിട്ടിരുന്നത് ചാവേറാകാന്‍ എന്ന് സൂചന. 40 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ പുല്‍വാമ ആക്രമണ മാതൃകയില്‍ ഇയാളും ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്.

സുരക്ഷാസേനയ്‌ക്കെതിരെ ആക്രമണം നടത്താനുള്ള പദ്ധതിയെപ്പറ്റി 6 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്.

പുല്‍വാമയില്‍ 300 കിലോ ആര്‍ഡിഎക്‌സുമായി പൊട്ടിത്തെറിച്ച്, നാശനഷ്ടങ്ങള്‍ വരുത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ധറിന്റെ വീഡിയോ മാതൃകയിലാണ് ഇതും ഷൂട്ട് ചെയ്തിരിക്കുന്നത്. ചാവേറാക്രമണത്തിന് ശേഷം പുറത്തുവിടാന്‍ പദ്ധതിയിട്ടിരുന്നതാകാം വീഡിയോ എന്നാണ് സൂചന.

Exit mobile version