‘അഭിനന്ദനന്റെ മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ശൂരത്വം’: മോഡിയെ വാഴ്ത്തി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ തിരിച്ചുവരവിന്റെ ക്രെഡിറ്റ് ഒരു ആര്‍എസ്എസ് സ്വയംസേവകന്റെ ശൂരത്വത്തിനാണ് നല്‍കേണ്ടതെന്ന് വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പേരെടുത്ത് പറയാതെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ‘ഇന്ത്യയുടെ പുത്രന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതില്‍ സംഘത്തിന് അഭിമാനിക്കാം. 48 മണിക്കൂറിനുള്ളില്‍ അതിന് കഴിഞ്ഞത് ഒരു ആര്‍എസ്എസ് സ്വയംസേവകന്റെ പരാക്രം(ശൂരത്വം) കൊണ്ടാണ്.

പുല്‍വാമ തീവ്രവാദി ആക്രമണത്തെ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം നിരന്തരം കുറ്റപ്പെടുത്തുന്നതിനിടെയാണ് സ്മൃതി ഇറാനിയുടെ വിവാദ പരാമര്‍ശവും പുറത്തുവന്നിരിക്കുന്നത്.

ബിജെപി നേതാവ് സുധാന്‍ശു മിത്തലിന്റെ ആര്‍എസ്എസ്; ബില്‍ഡിങ് ഇന്ത്യ ത്രൂ സേവ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

Exit mobile version