‘ഗോ ബാക്ക് മോഡി’; മോഡിക്കെതിരെ വീണ്ടും പ്രതിഷേധക്കടല്‍ തീര്‍ത്ത് തമിഴ്‌നാട്; സന്ദര്‍ശനത്തിനെതിരെ സംഘര്‍ഷം; വൈക്കോ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റില്‍

ചെന്നൈ: വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം. മോഡി തമിഴ്നാട് സന്ദര്‍ശിക്കവെയാണ് പ്രതിഷേധം ശക്തിപ്പെട്ടത്. പലയിടത്തും പ്രതിഷേധക്കാരും പോലീസും സംഘര്‍ഷമുണ്ടായി. തിരുനല്‍വേലി-കന്യാകുമാരി അതിര്‍ത്തിയില്‍ ബിജെപി പ്രവര്‍ത്തകരും എംഡിഎംകെ പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

എംഡിഎംകെ അധ്യക്ഷന്‍ വൈക്കോ ഉള്‍പ്പെടെയുള്ള പ്രമുഖരെ പോലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ വൈക്കോ അനുയായികളും പിടിയിലായി. തമിഴ്നാട് സന്ദര്‍ശിക്കുന്ന മോഡിയെ കരിങ്കൊടി കാണുക്കുമെന്ന് വൈക്കോ പ്രഖ്യാപിച്ചു. കാവല്‍കിണറിലാണ് വൈക്കോയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

തമിഴ്നാടിനെ വഞ്ചിച്ച മോഡി ഗോബാക്ക് എന്ന പ്ലക്കാര്‍ഡുമായിട്ടാണ് എംഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തുന്ന വൈക്കോയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

Exit mobile version