അഭിനന്ദന്റെ മോചനം ആവശ്യപ്പെട്ട ഇന്ത്യയോട് നാറിയ വിലപേശല്‍ നടത്തി പാകിസ്താന്‍; ആദ്യം സംഘര്‍ഷം ഒഴിവാക്കണമെന്ന് ആവശ്യം, കളിക്കുന്നത് ഒരു ജീവന്‍ വെച്ച്, അതും ഇന്ത്യയോട്…! മറക്കരുതെന്ന് സോഷ്യല്‍മീഡിയ

രാവിലെ ആറിന് തുടങ്ങിയ വെടിവയ്പ് ഒരുമണിക്കൂറോളം ആണ് നീണ്ടത്.

ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനന്റെ മോചനം ആവശ്യപ്പെട്ട ഇന്ത്യയോട് നെറികെട്ട വിലപേശല്‍ നടത്തി പാകിസ്താന്‍. അഭിനന്ദന് നയതന്ത്രസഹായം ലഭ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആദ്യം സംഘര്‍ഷം ഒഴിവാക്കിയാല്‍ അഭിനന്ദനെ മോചിപ്പിക്കാമെന്നാണ് പാകിസ്താന്‍ ഉയര്‍ത്തുന്ന ആവശ്യം. ഒരു ജീവന്‍ വെച്ച് നടത്തുന്ന ഈ വിലപേശല്‍ നാറിയ നടപടിയാണെന്ന വിമര്‍ശനം ശക്തമാകുന്നുണ്ട്.

ആദ്യം സംഘര്‍ഷസാഹചര്യത്തിന് അയവുണ്ടാക്കണം, ശേഷം പൈലറ്റിന്റെ മോചനം പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറയുന്നത്. കൡക്കുന്നത് ഒരു ജീവന്‍ വെച്ചാണെന്നും അതും കളിക്കുന്നത് ഇന്ത്യയോടും ആണെന്ന് മറന്ന് പോകരുതെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഓര്‍മ്മിപ്പിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്രമന്ത്രിസഭയുടെ നിര്‍ണായക യോഗം വൈകിട്ട് പ്രധാനമന്ത്ര നരേന്ദ്ര മോഡിയുടെ വസതിയില്‍ ചേരുന്നുണ്ട്.

എന്നാല്‍ ഇന്ത്യയോടുള്ള പ്രതികാരം ശക്തമാക്കിയിരിക്കുകയാണ് പാകിസ്താന്. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അതിര്‍ത്തി അശാന്തമായിരിക്കുകയാണ്. പൂഞ്ച് മേഖലയിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിയുതിര്‍ത്തത്. ഇന്നലെയും പാകിസ്താന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിരുന്നു. രാവിലെ ആറിന് തുടങ്ങിയ വെടിവയ്പ് ഒരുമണിക്കൂറോളം ആണ് നീണ്ടത്.

ഫെബ്രുവരി 14 ന് വൈകുന്നേരം ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40ഓളം ജവാന്മാരാണ് ജീവന്‍ വെടിഞ്ഞത്. പുല്‍വാമയില്‍ പൊടിഞ്ഞ ചോരയ്ക്ക് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതാണ് പാകിസ്താനുമായുള്ള ബന്ധം വഷളാക്കിയത്. തിങ്കളാഴ്ച വെളുപ്പിന് 3.30ഓടെയാണ് സൈന്യം തിരിച്ചടിച്ചത്. ജെയ്‌ഷെയുടെ ഉള്‍പ്പടെ 4 താവളങ്ങളാണ് തിരിച്ചടിയില്‍ തകര്‍ന്നത്. 300ഓളം ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഇതിനെ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ കളി ഇന്ത്യയോട് നടക്കില്ലെന്നും മറുപടി അതേ നാണയത്തില്‍ തന്നെ നല്‍കുമെന്നും മറുപടി ഉയര്‍ന്നിരുന്നു.

Exit mobile version