ആരോഗ്യവാനായി അദ്ദേഹം വീട്ടില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ; പൈലറ്റിനെ കാണാതായ സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

ഈ പ്രതിസന്ധിയില്‍ നാം നമ്മുടെ സൈന്യ വിഭാഗങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു

ന്യൂഡല്‍ഹി: വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും യുദ്ധവിമാനം മിഗ് 21 നഷ്ടമായെന്നും ഇന്ത്യ സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്.

‘വ്യോമസേനയുടെ ധീരനായ ഒരു പൈലറ്റിനെ കാണാതായി എന്ന് കേള്‍ക്കുന്നതില്‍ ദുഖിതനാണ്. ആരോഗ്യവാനായി എത്രയും പെട്ടെന്ന് അദ്ദേഹം വീട്ടില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഈ പ്രതിസന്ധിയില്‍ നാം നമ്മുടെ സൈന്യ വിഭാഗങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്ന്’ അദ്ദേഹം ട്വീറ്റ് ചെയ്തു.

Exit mobile version