ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ ഓര്‍ത്ത് അഭിമാനിക്കുന്നു, എയര്‍ഫോഴ്‌സിന് ബിഗ് സല്യൂട്ട്; മഹേഷ് ബാബു

'ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ ഓര്‍ത്ത് അഭിമാനിക്കുന്നു, എയര്‍ഫോഴ്‌സിന്റെ ധീരന്മാരായ പൈലറ്റുമാര്‍ക്ക് ബിഗ് സല്യൂട്ട്' എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്

ഹൈദരാബാദ്: പാകിസ്താന്റെ ഭീകരത്താവളം ബോംബിട്ട് തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനവുമായി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവും രംഗത്തെത്തി. താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇന്ത്യന്‍ സേനയ്ക്ക് ബിഗ് സല്യൂട്ട് നല്‍കിയിരിക്കുന്നത്.

‘ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ ഓര്‍ത്ത് അഭിമാനിക്കുന്നു, എയര്‍ഫോഴ്‌സിന്റെ ധീരന്മാരായ പൈലറ്റുമാര്‍ക്ക് ബിഗ് സല്യൂട്ട്’ എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

പന്ത്രണ്ട് മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് ഇന്ന് പുലര്‍ച്ചെ 3.30 ആയിരുന്നു ഇന്ത്യയുടെ ആക്രമണം.

Exit mobile version